മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?
Nov 3, 2026 05:51 PM | By PointViews Editor

       കെപിസിസി പ്രസിഡണ്ടിനെ മാറ്റി പുതിയ പ്രസിഡണ്ടിനെ നിയമിക്കാനുള്ള ചർച്ച തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ഇതുവരെ തീരുമാനത്തിലെത്താൻ പേരുകേട്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനോ എഐസിസിക്കോ ഇതുവരെ സാധിച്ചിട്ടില്ല. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറിയാൽ ആരാകും അടുത്ത പ്രസിഡണ്ട് എന്ന് തിരഞ്ഞ് പാഴൂർ പടിപ്പുരയിൽ വരെ എത്തിനിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ലാത്ത വിധത്തിൽ സണ്ണി ജോസഫ് ഇപ്പോഴും തലയുയർത്തി നിൽക്കുമ്പോൾ പുതിയ പ്രസിഡന്റിന്റെ വേണമെന്ന് ആവശ്യപ്പെടുന്നത് തന്നെ കോൺഗ്രസിലെ ചില ഗ്രൂപ്പ് വഴക്കുകളുടെ ഭാഗമാണ്. സണ്ണി ജോസഫ് അങ്ങനെ ഒരുപാട് കാലം കെപിസിസി പ്രസിഡണ്ടായി വാഴുന്നത് ആർക്കൊക്കെയോ അങ്ങ് സഹിക്കുന്നില്ല. മാത്രമല്ല ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സംസ്ഥാന സർക്കാരിലെ ഏറ്റവും ദുർഘടം പിടിച്ച വൈദ്യുതി വകുപ്പ് അദ്ദേഹത്തിന് കൊടുത്തിരിക്കുകയാണ്. വൈദ്യുതിവകുപ്പ് വന്നതോടെ കെപിസിസി പ്രസിഡണ്ട് സ്ഥാനം മടുത്തു ഇട്ടിട്ട് പോകുമെന്നാണ് എല്ലാവരും കരുതിയത്. രാഷ്ട്രീയ തന്ത്രജ്ഞനായ സണ്ണി അത്ര പെട്ടെന്നൊന്നും തളരില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാകാം മാറ്റിയേ പറ്റൂ എന്ന് ആവശ്യവുമായി കുറെപ്പ ഡൽഹി മുതൽ ഇങ്ങ് പേരാവൂർ വരെ ഓട്ടത്തോട് ഓട്ടം തന്നെയായിരുന്നു. എന്ത് ഫോർമുല ഉണ്ടാക്കി കെപിസിസി പുനഃസംഘടന നടത്താം എന്ന് ആലോചിച്ചു എഐസിസി വട്ടം കറങ്ങിയിരിപ്പാണ് . യുവനിരയും പൊതുനിരയും മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡണ്ട് ആക്കണം എന്ന് ആവശ്യവുമായി പലതവണ എഐസിസി സമീപിച്ചതാണ്. എന്നാൽ അത്രയ്ക്ക് പോരാട്ടവീര്യമുള്ള ഒരാളൊന്നും കെപിസിസി പ്രസിഡണ്ടായി വരണ്ട എന്നാണ് കേരളത്തിലെ കോൺഗ്രസിൽ ചിലരുടെ താൽപര്യം. പാർട്ടി എങ്ങാനും പച്ചപിടിച്ചു പോയാൽ തങ്ങളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം നടക്കില്ല എന്ന് ബോധ്യമുള്ള കുറെ പേർ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂര് മുതൽ കെപിസിസി ആസ്ഥാനത്തും അങ്ങ് ഡൽഹിയിലും ചുറ്റിക്കറങ്ങി നടക്കുന്നുണ്ട്. കൃത്യാന്തര ബാഹുല്യം കണക്കിലെടുത്ത് സണ്ണി ജോസഫിന്റെ കെപിസിസി പ്രസിഡണ്ട് സ്ഥാനം മാറ്റി മറ്റാർക്കെങ്കിലും കൊടുക്കുന്നത് കുറ്റമൊന്നുമല്ല . പക്ഷേ പാർട്ടിക്കും ഭരണത്തിനും ഉപകാരപ്പെടുന്ന ഒരാളായിരിക്കണം അടുത്ത കെപിസിസി പ്രസിഡണ്ട് എന്ന ഒരു ആഗ്രഹം എല്ലാം കോൺഗ്രസുകാർക്കും ഉണ്ട്. കുറഞ്ഞത് കഴിഞ്ഞ 25 വർഷമായി സിപിഎമ്മിൻ്റെ പാർട്ടി സെക്രട്ടറി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഒക്കെ പ്രവർത്തിച്ച് കോൺഗ്രസിന്റെ ഒരു കൂട്ടം പ്രവർത്തകരെ മുഴുവൻ മുടിപ്പിച്ച പിണറായി വിജയനോട് നല്ല നാല് വർത്തമാനം പറയാൻ കൊള്ളാവുന്നവനെ വേണം കെപിസിസി പ്രസിഡണ്ട് ആക്കാൻ എന്നും ജനത്തിന് ആഗ്രഹം ഉണ്ട്. വെറും ഞഞ്ഞാ പിഞ്ഞ പറയുന്ന ഒരു മുട്ടായുക്തിക്കാരനെ കെപിസിസി പ്രസിഡണ്ടായി വെച്ചിട്ട് ഇനിയുള്ള കാലം കോൺഗ്രസിന് വലിയ കാര്യമൊന്നുമില്ല. എതിരാളികളോട് പോരാടാൻ ഉള്ള കരുത്തും ആർജ്ജവവും, തെറിക്കുത്തരം മുറിപ്പത്തൽ എന്ന നയവുമുള്ള ഒരാൾ ആവണം കെപിസിസി പ്രസിഡണ്ട് ആവേണ്ടത്. സണ്ണി ജോസഫ് അത്തരം കടുത്ത രീതിയിൽ ഒന്നും പ്രതികരിക്കുന്ന ആൾ അല്ലെങ്കിലും പാർട്ടിയോടും പ്രസ്ഥാനത്തോടും കൂറും ആത്മാർത്ഥതയും ഉയർന്ന നിലവാരവും ഉള്ള കെപിസിസി പ്രസിഡണ്ടായിരുന്നു എന്നതാണ് വാസ്തവം. മൃദു സ്വഭാവക്കാരൻ ആയതുകൊണ്ട് സിപിഎമ്മിനെ നേരിടാനോ ബിജെപി എതിർക്കാനോ ആർജ്ജവം ഇല്ലാത്ത ആളൊന്നുമായിരുന്നില്ല സണ്ണി ജോസഫ്. ഇങ്ങനെയുള്ള സണ്ണി ജോസഫ് മാറുമ്പോൾ അതിന് തക്ക ഊർജ്ജസ്വലതയുള്ള എന്നാൽ ഭാവി രാഷ്ട്രീയത്തിന് ആവശ്യമായ ആർജ്ജവമുള്ള ഒരാളായിരിക്കണം ഇനി വരുന്ന കെപിസിസി പ്രസിഡണ്ട് എന്നതാണ് യുക്തി. എന്നാൽ കാര്യങ്ങൾ ആ വഴിക്ക് ഒന്നുമല്ല നീങ്ങുന്നത് എന്നാണ് ഇപ്പോഴും പുറത്തുവരുന്ന വിവരങ്ങൾ. പിണറായി വിജയനെയും സിപിഎമ്മിനെയും എണ്ണം പറഞ്ഞ് തിരിച്ചടിച്ചു വീഴ്ത്തുന്ന മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡണ്ടായി വരുന്നത് കാണാൻ ആഗ്രഹിക്കുന്ന നിരവധി ആൾക്കാർ കോൺഗ്രസിലുണ്ട്. സണ്ണി ജോസഫിന് മാറ്റി മാത്യുവിനെ കൊണ്ടുവരണമെന്ന് അഭിപ്രായം ഒന്നും പാർട്ടിയിൽ ആർക്കും കാര്യമായില്ല. എന്നാൽ സണ്ണി ജോസഫിനെ മാറ്റണം എന്നും മാത്യു കുഴൽനാടന് കെപിസിസി പ്രസിഡണ്ട് ആകരുത് എന്നും വേറെ ഏതെങ്കിലും ഒരാൾ ആസ്ഥാനത്ത് വരണമെന്നേയുള്ളൂ എന്ന് ആഗ്രഹിച്ചാണ് ചിലർ കരുക്കൾ നീക്കുന്നത്. ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് മാത്യു കുഴൽനാടനെ സ്പീക്കർ സ്ഥാനം കൊടുത്ത് ഇരുത്താനും പകരം സ്ഥാനമൊഴിയുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് റവന്യൂ വകുപ്പ് നൽകി മന്ത്രിയാക്കാനും ഒരു ആലോചനയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. സ്പീക്കർ കസേരയിൽ ഇരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മറ്റെല്ലാ മുൻകാല സ്പീക്കർമാരെയും പിന്തള്ളി മികവ് തെളിയിച്ച ആളാണ്. നിയമസഭയെ വരച്ച വരയിൽ നിർത്താനും അച്ചടക്കത്തോടെ ഇരുത്താനും കഴിവുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനെ ഇപ്പോൾ സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റുന്നത് കേരള സമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു അഡ്ജസ്റ്റ്മെൻ്റ് നടത്തിയ ശേഷം എ പി അനിൽകുമാറിനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് അവരോധിക്കണമെന്നാണ് ആരൊക്കെയോ കൂടി ആവശ്യപ്പെടുന്നത്. എന്താണ് ഇതിൻറെ യുക്തി എന്ന് ആർക്കും പിടികിട്ടുന്നില്ല.

റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായെന്നാണ് ഒടുക്കം കിട്ടുന്ന സൂചന. കെപിസിസി അധ്യക്ഷ സ്ഥാനം ദളിത് വിഭാഗത്തിന് നൽകണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരമാണ് തീരുമാനമത്രെ. കൊടിക്കുന്നിൽ സുരേഷിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതെത്തുടർന്നാണ് അനിൽകുമാറിന്‍റെ പേരിലേക്ക് എത്തിയത്.

എന്നാൽ, മന്ത്രി സ്ഥാനം ഉപേക്ഷിച്ച് കെപിസിസി പ്രസിഡന്‍റ് ആകാൻ അനിൽകുമാർ വിസമ്മതം അറിയിച്ചിരുന്നു. ഇതോടെ അനിലിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും തുടർന്ന് അനിൽകുമാർ സമ്മതം അറിയിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ വിശ്വസ്തനാണ് അനിൽകുമാർ. അനിലിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും കാര്യമായ എതിർപ്പില്ലെന്നാണ് അറിയുന്നത്.

അനിൽകുമാർ സ്ഥാനമൊഴിഞ്ഞാൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ റവന്യു മന്ത്രിയാക്കാനും കോൺഗ്രസ് ആലോചിക്കുന്നു. തിരുവഞ്ചൂരിന് പകരം മാത്യു കുഴൽനാടൻ സ്പീക്കറാകും. തന്‍റെ വിശ്വസ്തനായ കുഴൽനാടനെ സ്പീക്കർ ആക്കുന്നതിൽ കെ.സി. വേണുഗോപാലിനും താത്പര്യമുണ്ട്. കെ.എ. തുളസി മന്ത്രിസഭയിൽ ഉള്ളതിനാൽ ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ക്രൈസ്തവ നേതാക്കളായ ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, ആന്‍റോ ആന്‍റണി എന്നിവരാണ് കെപിസിസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ടിരുന്ന നേതാക്കൾ. എന്നാൽ, ദളിത് പ്രാതിനിധ്യം എന്ന ഖാർഗെയുടെ നിലപാടാണ് മറിച്ചൊരു തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിച്ചത്. എങ്കിൽപ്പോലും കെപിസിസി സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കൾ സമ്മർദം തുടരുമെന്നുറപ്പാണ്. ക്രൈസ്തവ വിഭാഗത്തെ കൂടി വിശ്വാസത്തിലെടുത്തുള്ള തീരുമാനമാകും അന്തിമമായി പ്രഖ്യാപിക്കുക.

ഒരുകാലത്ത് കോൺഗ്രസിന്റെ ഉറച്ച വോട്ടുബാങ്ക് ആയിരുന്ന ക്രിസ്ത്യൻ സമൂഹം ഇടക്കാലത്ത് പാർട്ടിയുമായി അകന്ന് ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തതോടുകൂടിയാണ് പിണറായി വിജയൻ തുടർച്ചയായി രണ്ടു തവണ കേരളത്തിൻറെ മുഖ്യമന്ത്രിയായി നാട് കട്ടുമുടിപ്പിച്ചത്. കെ സുധാകരൻ്റെയും സണ്ണി ജോസഫിന്റെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളും നയങ്ങളും കാരണമാണ് ക്രിസ്ത്യൻ ബോട്ടുകൾ തിരികെ വീണ്ടും കോൺഗ്രസിന് ലഭിച്ചത്. അതോടുകൂടി കേരളത്തിലെ ഏറ്റവും ഭൂരിപക്ഷം കിട്ടിയ ഒരു മുന്നണിയായി ഭരണത്തിൽ എത്തിയ കോൺഗ്രസിന് ഇതേ നിലയിൽ പിടിച്ചുനിർത്താൻ കഴിയുന്ന ഒരു നേതൃത്വത്തിന്റെ ആവശ്യമാണ് ഉള്ളത്. എന്നാൽ ബിജെപിയുടെയും സിപിഎമ്മിന്റെയും കുതന്ത്രങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന് ആർജ്ജവത്തോടെയും ധൈര്യത്തോടെയും പാർട്ടിയെ നയിക്കാൻ കഴിയുന്ന ഒരു കെപിസിസി പ്രസിഡണ്ടിനെ തിരയുന്നതിന് ഇടയിലാണ് ഒത്തുതീർപ്പുകളും ചർച്ചകളും നടത്തി പാർട്ടിയെ വീണ്ടും പ്രതിസന്ധിയിൽ ആക്കുന്നതെന്ന് ആക്ഷേപം അണികൾക്കിടയിൽ ഉണ്ട്. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റണമെന്നുണ്ടെങ്കിൽ പകരം മാത്യുനാടനെ ആസ്ഥാനത്തേക്ക് നിയോഗിച്ച് വലിയ മാറ്റങ്ങൾ ഒന്നും നടത്താതിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത്. ഒരു യുവാവിന്റെ ആർജ്ജവത്തോടെ സിപിഎമ്മിനെയും അവരുടെ കാരണഭൂതനായ വിജയനെയും വരച്ച വരയിൽ നിർത്താൻ കഴിവും പ്രാപ്തിയും ഉള്ള നേതാവ് എന്ന പേര് ഇതിനോടകം തന്നെ മാത്യു കുഴൽനാടൻ നേടിയെടുത്തിട്ടുണ്ട്. പാർട്ടിയുടെയോ മുന്നണിയുടെയോ പിൻബലം പോലുമില്ലാതെ തന്നെ മാസപ്പടി കേസ് പുറത്തെത്തിക്കുകയും പോരാടുകയും ചെയ്ത മാത്യു കയ്യടി നേടി നിൽക്കുന്ന സമയം കൂടിയാണിത്. ആ സാധ്യത ഉപയോഗിച്ച് പാർട്ടിക്ക് നേതൃത്വത്തെ സൃഷ്ടിക്കുന്നതിന് പകരം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എപി അനിൽകുമാറിനെ മന്ത്രിസ്ഥാനതൊന്നും മാറ്റി കെപിസിസി പ്രസിഡണ്ട് ആക്കുകയും തുടർന്ന് ഒരാവശ്യവും ഇല്ലാതെ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് പുറത്ത് ചാടിച്ച് ദുരിതം പിടിച്ച റവന്യൂ വകുപ്പിന് നൽകുകയും ചെയ്ത ശേഷം മാധ്യമന സ്പീക്കർ കസേരയിൽ തിരുത്തുന്നത് ഭാവിയിലെ വളർന്നുവരുന്ന കോൺഗ്രസ് തലമുറയ്ക്ക് നല്ല സന്ദേശം ഒന്നുമല്ല നൽകുന്നതെന്ന് വ്യക്തം.

Mathew Kuzhalnadan will be the Speaker, Thiruvanchoor will be the Revenue Minister, and K.P. Anilkumar will be the KPCC President. New formula in the KPCC restructuring?

Related Stories
തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ.  കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

Nov 4, 2026 07:17 AM

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം...

Read More >>
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

Nov 3, 2026 03:09 PM

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ...

Read More >>
കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

Nov 3, 2026 02:41 PM

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി...

Read More >>
ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

Nov 3, 2026 12:07 PM

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ്...

Read More >>
വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ  'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

Nov 3, 2026 10:55 AM

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ...

Read More >>
Top Stories